26 April Friday

കുടുംബശ്രീ ദേശീയ സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കുടുംബശ്രീ ദേശീയ സെമിനാർ മേയർ എം കെ വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ "സർഗാത്മക വികസനവും സ്ത്രീ ശാക്തീകരണവും' എന്ന വിഷയത്തിൽ   ദേശീയ സെമിനാർ സംഘടിപ്പിച്ചു. മേയർ എം കെ വർഗീസ്  ഉദ്ഘാടനം ചെയ്തു. രണ്ട്, മൂന്ന്, നാല് തീയതികളിൽ "അരങ്ങ് -2023, ഒരുമയുടെ പലമ' എന്ന പേരിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ 
ഭാഗമായാണ് സെമിനാർ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷയായി.  കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി  ശ്രീജിത്ത് വിഷയാവതരണം നടത്തി. കലോത്സവത്തിനുമുന്നോടിയായി സംഘടിപ്പിച്ച പ്രബന്ധ രചനാമത്സരത്തിൽ നിന്നും മികച്ച പ്രബന്ധങ്ങൾ അയച്ചവർ, ഗവേഷക വിദ്യാർഥികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരാണ് സെമിനാറിൽ പങ്കെടുത്തത്. "സ്ത്രീ ശാക്തീകരണവും കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ സ്ത്രീ മുന്നേറ്റം' എന്ന വിഷയത്തിൽ തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. എം എ സുധീർ മുഖ്യ പ്രഭാഷണം നടത്തി. 
     തുടർന്ന് നടത്തിയ പ്ളീനറി സെഷനിൽ ഡോ. സജിത മഠത്തിൽ, ഡോ. രചിത രവി, ദീപാ നിശാന്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തൃശൂർ ജില്ലയിലെ വിവിധ അയൽക്കൂട്ട അംഗങ്ങളായ ജാസ്മി ബഷീർ, ശോഭന തങ്കപ്പൻ, ഐഷാബി, കെ പി സുധ എന്നിവർ അരങ്ങ് കലോത്സവത്തിൽ പങ്കെടുത്തതിലൂടെ തങ്ങൾക്ക് ലഭിച്ച ആത്മവിശ്വാസവും അഭിമാനവും പങ്കുവച്ചു. 
      ഡോ. കെ എസ് വാസുദേവൻ അനുഭവങ്ങൾ ക്രോഡീകരിച്ച് സംസാരിച്ചു. രണ്ടാമത്തെ സെഷനിൽ ഡോ. ഉഷാദേവി, ഡോ. ചിഞ്ചു, സ്നേഹ, ദീപക് കുമാർ, സാവിത്രി,  ബുഷ്റ, അശ്വിനി അശോക്, ബാബു, സാം ജോൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മോനിഷ ആമുഖ പ്രഭാഷണം നടത്തി. മികച്ച പ്രബന്ധം തയ്യാറാക്കിയതിന് അശ്വിനി അശോക്, രമാദേവി എന്നിവർക്ക് പുരസ്കാരം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top