26 April Friday

മിനി വാൻ മറിഞ്ഞ് ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
പട്ടിക്കാട്
ദേശീയപാത പട്ടിക്കാട് ബസ്‌ സ്റ്റാന്‍ഡിന് സമീപം തമ്പുരാട്ടിപ്പടിയിൽ മിനി വാൻ മറിഞ്ഞ് അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ ഡ്രൈവർ ബീഹാർ സ്വദേശി സുഭാഷ് (25) നെ  ജില്ലാ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ബുധൻ പകൽ ഒരുമണിയോടെ പാലക്കാട് ഭാഗത്തേയ്ക്കുള്ള പാതയിലാണ് അപകടം. നിയന്ത്രണംവിട്ട വാൻ ദേശീയപാതയോരത്തെ കോൺക്രീറ്റ് ഗർഡറിൽ ഇടിച്ച് പ്രധാന പാതയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ വലതുവശം പൂർണമായും തകർന്നു.  ഇടപ്പള്ളിയിൽനിന്ന് തമിഴ്നാട്ടിലേയ്ക്ക് തക്കാളി കയറ്റാൻ പോകുന്ന വഴിയാണ് അപകടം. പീച്ചി പൊലീസ്  സ്ഥലത്തെത്തി ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top