20 April Saturday

കെ പ്രഭാതിന്‌ 
ചേംബര്‍ ഓഫ് 
കൊമേഴ്‌സ്‌ 
പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
തൃശൂർ
വിവിധ മേഖലയിൽ മികവ്‌ തെളിയിച്ചവർക്കുള്ള ചേംബർ ഓഫ് കൊ മേഴ്‌സിന്റെ  അവാർഡുകൾ പ്രഖ്യാപിച്ചു. പത്രമാധ്യമ രംഗത്തെ സ്തുത്യർഹ പ്രവർത്തകനുള്ള ഡബിൾ ഹോഴ്‌സ് അവാർഡിന്‌ ദേശാഭിമാനി -തൃശൂർ ബ്യൂറോയിലെ  സീനിയർ റിപ്പോർട്ടർ കെ പ്രഭാത് അർഹനായി.  മറ്റ്‌ അവാർഡുകളും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  പ്രഖ്യാപിച്ചു.  മികച്ച വ്യവസായ പ്രതിഭ -ജോസ് ആലുക്ക (ചെയർമാൻ, ജോസ് ആലുക്കാസ് ഗ്രൂപ്പ്), മികച്ച വനിതാ വ്യവസായ പ്രതിഭ–-വർദ്ധിനി പ്രകാശ്, മധുമതി മഹേഷ് (എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ്, കല്യാൺ ഹൈപ്പർമാർക്കറ്റ്),  മികച്ച യുവ വ്യവസായ പ്രതിഭ–-  ജോഷി ജോർജ്, വ്യാപാര വ്യവസായ രംഗത്തെ മികച്ച സംഘാടകൻ–-  രാജു അപ്‌സര, മികച്ച പ്രവാസി വ്യവസായി–-സി പി സാലി, കലാ-സാംസ്‌കാരിക രംഗത്തെ മികച്ച സംഭാവന–- -നടി അപർണ ബാലമുരളി, പൊലീസ് സേവനരംഗത്തെ സ്തുത്യർഹ സേവനം–- ടി പി ഫർഷാദ്, സാമൂഹ്യസേവനരംഗത്തെ മികവ്‌–-  കെ എം നൂറുദ്ദീൻ, ആതുര ശുശ്രൂഷാരംഗത്തെ സ്തുത്യർഹ സേവനം–-ഡോ. ടി എ കിഷോർ, കാർഷിക രംഗത്തെ  പ്രവർത്തകന്‍–-  -ടി വി രാജ്‌നാരായണൻ, സ്‌പോർട്‌സ്‌ ആന്‍ഡ് ഗെയിംസ് –- -അശ്വതി മനോജ് എന്നിവരും അർഹരായി. 
മൂന്നിന്‌  നടക്കുന്ന ചേംബർ പ്ലാറ്റിനം ജൂബിലി  ഉദ്ഘാടന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. പ്ലാറ്റിനം ജൂബിലി വർഷാചരണം ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ  ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് തൃശൂർ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ അധ്യക്ഷനാകും. ടി എസ് പട്ടാഭിരാമൻ, പി കെ ജലീൽ, ജീജി ജോർജ്, കെ എഫ് ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top