തൃശൂർ
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി നടത്തിവരുന്ന ജെഎൻഎൻഎസ്‌എംഇ എക്സിബിഷന്റെ പേര് മാറ്റാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.
രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിഷ്ണു സത്യൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ വിഷ്ണു, എ എൻ സേതു, മേഘന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..