തൃശൂർ
തൃശൂർ പൂരം പ്രദർശനം ഉദ്ഘാടന ചടങ്ങിന്റെ എഴുന്നള്ളിപ്പിനെത്തിയ ആന ഇടഞ്ഞു. പാറമേക്കാവ് അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെയാണ് സംഭവം. ഉദ്‌ഘാടനത്തിന്റെ ഭാഗമായി മൂന്ന് ആനകളെ എഴുന്നള്ളിച്ചിരുന്നു. ആനയുടെ പുറത്തുണ്ടായിരുന്ന പാപ്പാന് നിലത്തുവീണ് പരിക്കേറ്റു. വെഞ്ചാമരവും നിലത്തു വീണു. അൽപ്പനേരം ഇതു പരിഭ്രാന്തി പരത്തി. നിലത്തുവീണ പാപ്പാൻ എഴുന്നേറ്റ് ആനയെ നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..