29 March Friday
ചരക്കു ലോറികൾ എത്തി

മാർക്കറ്റുകൾ സജീവം, നിത്യോപയോഗ സാധനങ്ങൾ സുലഭം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
തൃശൂർ
ലോക്ക്- ഡൗണിനെ തുടർന്ന്  ആദ്യ ദിനങ്ങളിൽ   അടഞ്ഞുകിടന്ന  തൃശൂർ നഗരത്തിലെ മാർക്കറ്റുകൾ വീണ്ടും സജീവം. ഇതര സംസ്ഥാനങ്ങളിൽനിന്ന് നിത്യോപയോഗ സാധനങ്ങളുമായി ലോറികൾ എത്തി. തമിഴ്-നാട്-, കർണാടക, ആന്ധ്ര പ്രദേശ്-  എന്നിവിടങ്ങളിൽനിന്നാണ്  ചരക്കുമായി ലോറികൾ എത്തിയത്-. ചൊവ്വാഴ്-ച  അരിയങ്ങാടി, നായരങ്ങാടി, ചന്ത അങ്ങാടി എന്നിവിടങ്ങളിൽ 14 ലോറികളാണ്   എത്തിയത്-. അരിയും പഞ്ചസാരയുമാണ്   എത്തിയത്-. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികൾ  വരുംദിവസങ്ങളിൽ   എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്-. മാർക്കറ്റ് രാവിലെ 9 .30 മുതൽ പകൽ  രണ്ട്‌  വരെയാണ് പ്രവർത്തിക്കു ന്നത്-. ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിച്ച്- അരിയങ്ങാടി, നായരങ്ങാടി, ചന്തയങ്ങാടി എന്നിവിടങ്ങളിലെ നൂറോളം ചുമട്ടുതൊഴിലാളികൾ ചരക്ക്- ഇറക്കുന്നതിന് സജീവമായി രംഗത്തുണ്ട്-. മാസ്-ക്- ധരിച്ചും  സാനിറ്റൈസർ ഉപയോഗിച്ചുമാണ് തൊഴിലാളികൾ ചരക്കിറക്കുന്നത്-.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top