20 April Saturday

ശക്തനിൽ കയറണോ, സ്ക്രീനിങ്ങിന് വരി നിൽക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
തൃശുർ
ശക്തൻമാർക്കറ്റിൽ നീണ്ട വരിയാണ്. ഇത് പച്ചക്കറി വാങ്ങാനുള്ള വരിയല്ല. ആരോഗ്യ പരിശോധനക്കുള്ള സാമൂഹിക അകലം പാലിച്ചുള്ള വരി. മാർക്കറ്റിനുള്ളിൽ കയറണോ. സ്ക്രീനിങ്ങ് കഴിയണം. ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സേന ഇവിടെ കാവലുണ്ട്. ഒപ്പം പൊലീസുമുണ്ട്. ഇത് കോവിഡ് കാലത്ത് നാടിന്റെ കാവലാണ് . 
മാർക്കറ്റിലേക്ക് ഒരു കവാടത്തിൽ കൂടി മാത്രമാണ് പ്രവേശനം. മറ്റു വഴികളെല്ലാം അടച്ചു. മാർക്കറ്റിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നവർ, കച്ചവടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, വാങ്ങാൻ എത്തുന്നവരെല്ലാം സ്ക്രീനിങ് നടത്തണം.
  ശക്തൻ മാർക്കറ്റിൽ വരുന്ന  18737 പേരെ സ്ക്രീനിങ് ചെയ്തു. പനി ഉള്ളവരെ തിരിച്ച് ക്വാറന്റൈനിൽ വിട്ടു.12500 ബോധവൽക്കരണ നോട്ടീസ്  നൽകി.  മാർക്കറ്റിൽ വരുന്ന എല്ലാവരെയും കൈ കഴുകി മാത്രമാണ് അകത്ത് പ്രവേശിപ്പിക്കുന്നത്. 
കടകളിൽ വരുന്നവരെ നിശ്ചിത അകലം പാലിച്ച് നിർത്തുകയും ചെയ്യുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top