20 April Saturday

ചാല മാർക്കറ്റിൽ ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

തിരുവനന്തപുരം

കണ്ടെയ്‌ൻമെന്റ്‌ സോൺ ആയി പ്രഖ്യാപിച്ച ചാലയിൽ ക്രമീകരണങ്ങളായി. കിള്ളിപ്പാലംവഴി പ്രവേശിക്കുകയും കരിംസ് ജങ്‌ഷന്റെ ഒരു ഭാഗംവഴി പുറത്തുപോവുകയും ചെയ്യാം. രാവിലെ രണ്ടുമുതൽ ആറ്‌വരെ പച്ചക്കറി, പലവ്യഞ്ജനവുമായി വരുന്ന ലോറികൾക്കായി ചാല ഗേൾസ് ഹൈസ്കൂളിനു മുന്നിലെ റോഡ് തുറക്കും. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോകുന്ന ചെറിയ പിക്കപ്പുകൾ, ഓട്ടോകൾ എന്നിവയ്ക്ക് രാത്രി രണ്ടുമുതൽ എട്ടുവരെ ചാല ഗേൾസ് സ്കൂളിനു മുന്നിലുള്ള റോഡിലൂടെ കടന്ന്, കൊത്തുവാൾ അമ്മൻകോവിലിനു മുന്നിലുള്ള റോഡിലൂടെ പുറത്തു പോകാം. മറ്റുവഴികൾ സ്ഥിരമായി അടച്ചിടും. ചാലയിൽനിന്ന്‌ അവശ്യ സാധനങ്ങൾ കൊണ്ടുപോകാൻ വരുന്ന ഓട്ടോകൾ, പിക്കപ്പ് വാനുകൾ എന്നിവ അട്ടക്കുളങ്ങര -കിള്ളിപ്പാലം ബൈപാസിൽ നിര്‍ത്തിയിട്ടശേഷം ചാല ഗേൾസ് സ്കൂളിനു മുന്നിലൂടെ കയറി കൊത്തുവാൾ, അമ്മൻകോവിലിനു മുന്നിലൂടെ പുറത്തു പോകണം. ചാലയിൽ ചരക്കു വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ചാലയിലെ തൊഴിലാളികൾക്കും കടക്കാർക്കും ഫോർട്ട്‌ പൊലീസ് സ്റ്റേഷനിൽനിന്നു പ്രത്യേക പാസ് അനുവദിക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top