25 April Thursday
മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്

രോഗികളേറുന്നു;
20 ശതമാനംവരെ 
വര്‍ധന

ജി എസ്‌ സജീവ്‌Updated: Wednesday May 31, 2023
തിരുവനന്തപുരം
തലച്ചോറിലെ പ്രതിരോധസംവിധാനത്തെ ആകെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് രോഗം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി വിദഗ്‌ധർ. ലക്ഷം പേരില്‍ അഞ്ചുമുതല്‍ 20 ശതമാനം വരെയാണ്‌ വർധന. എഴുപതുകളില്‍ നടന്ന പഠനത്തില്‍ ലക്ഷംപേരില്‍ ഒന്നുമുതല്‍ രണ്ടുശതമാനം വരെ രോഗികള്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ രോഗം രണ്ടുമുതല്‍ മൂന്നുമടങ്ങുവരെ കൂടുതലായി കാണപ്പെടുന്നുവെന്ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ അഡീഷണല്‍ പ്രൊഫസര്‍ ശ്രുതി എസ് നായര്‍ പറഞ്ഞു. 
ശ്രീചിത്രയില്‍ ഇപ്പോൾ മുന്നൂറോളംപേർ ചികിത്സയിലുണ്ട്. ആഴ്ചയില്‍ മൂന്നുരോഗികള്‍ വരെ റഫര്‍ ചെയ്ത് വരുന്നു. ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പുവരെ ചികിത്സയ്ക്ക് ലഭിച്ചിരുന്ന മരുന്നുകളുടെ അളവ്  വളരെ കുറവായിരുന്നു. ഇ പ്പോള്‍ അതിനു മാറ്റം വന്നു. കേരള സാമൂഹ്യ സുരക്ഷാമിഷന്റെ കൈത്താങ്ങിൽ 72 രോഗികളാണ്‌ തുടര്‍ചികിത്സ നേ ടിയത്‌. 143 പേർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിലയേറിയ കുത്തിവയ്പുകളാണ് സാമൂഹ്യ സുരക്ഷാമിഷന്‍ വഴി സൗജന്യമായി നല്‍കുന്നത്. തലച്ചോറിനെയും കണ്ണിന്റെ ഞരമ്പിനെയും സ്പൈനല്‍ കോഡിനെയുമാണ് രോഗം ബാധിക്കുന്നത്. 
നടക്കാന്‍ കഴിയാതെ വ രിക, വസ്തുക്കളെ രണ്ടായി കാണുക എന്നിങ്ങനെ പലവിധത്തിലുള്ള ലക്ഷണങ്ങളാണുണ്ടാവുന്നത്. നാഡീനാരുകളുടെ സംരക്ഷിത കവചം അണുബാധയാൽ നഷ്ടമാകുന്നതോടെ തലച്ചോറിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം തകരാറിലാകും. ഈ അവസ്ഥ തുടര്‍ച്ചയായി സംഭവിച്ചാല്‍ രോഗം ഭേദമാകുന്നതിനുള്ള സാധ്യത മങ്ങും. 
ഇന്ത്യയില്‍ തന്നെ ഈ രോഗത്തെ പ്രതിരോധിക്കുന്ന പ ത്തിലധികം മരുന്നുകളുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പാലിക്കുകയാണ് രോഗത്തെ തടയാനുള്ള മാര്‍ഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top