29 March Friday

എജീസ്‌ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കേരളത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ സംഘടിപ്പിച്ച എജീസ് ഓഫീസ്‌ മാർച്ച്

 എജീസ്‌ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

തിരുവനന്തപുരം  
വായ്‌പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജീസ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും ആരംഭിച്ച മാർച്ച്‌ എജീസ് ഓഫീസിനുമുന്നിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്‌ ഉദ്‌ഘാടനം ചെയ്‌തു. 
ട്രഷറർ വി എസ് ശ്യാമ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, എൽ എസ് ലിജു, ജില്ലാ ജോ. സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എ രേവതി, ആദർശ് ഖാൻ, കവി രാജ്, ശ്യാം, സെബിൻ, ശിജിത്ത്, മണിക്കുട്ടൻ, ദീപാ റാണി, രാഹുൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top