29 March Friday

ഔട്ടർ റിങ് റോഡിൽ ടൗൺഷിപ്പും 
വിഴിഞ്ഞത്ത് ബജറ്റ് ഹോംസും

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
തിരുവനന്തപുരം
തലസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം–- നാവായിക്കുളം വ്യവസായ ഇടനാഴിയുടെ ഭാ​ഗമായി ന​ഗരപരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ ട്രിഡ ടൗൺഷിപ് നിർമിക്കും. ഇതിന്‌ സാധ്യതാപഠനം ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ പദ്ധതിരേഖ സർക്കാരിന് സമർപ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട്
വെങ്ങാനൂർ, കല്ലിയൂർ പഞ്ചായത്തുകളിൽ ബജറ്റ്ഹോമുകൾ നിർമിക്കും. 
മെഡിക്കൽ കോളേജിനടുത്ത് ട്രിഡ കേന്ദ്രത്തിന് സമീപവും വാഹന പാർക്കിങ് പ്രശ്നം രൂക്ഷമായ നഗരത്തിലെ മറ്റിടങ്ങളിലും പൊതുസംവിധാനം ഒരുക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചെയർമാൻ കെ സി വിക്രമൻ പറഞ്ഞു.
വാടക അവകാശം കൈമാറാൻ നിബന്ധന
ട്രിഡയുടെ വാണിജ്യ കേന്ദ്രങ്ങളിലെ കടമുറികളിൽ നിയമാനുസൃതം വാടക കരാറിൽ കച്ചവടം നടത്തുന്നവർക്ക് വാടകാവകാശം കൈമാറുന്നതിനുള്ള നിബന്ധനകൾ ഏപ്രിൽ ഒന്നുമുതൽ കർശനമായി നടപ്പാക്കും. ട്രാൻസ്‌ഫർഫീ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ട്രിഡ വെബ്സൈറ്റിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top