24 April Wednesday

"വലിച്ചെറിയൽമുക്ത കേരളം" പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

വലിച്ചെറിയൽ മുക്തഗ്രാമം പദ്ധതി ജി സ്റ്റീഫൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

കാട്ടാക്കട
പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ, ശുചിത്വഗ്രാമം കർമ്മ പദ്ധതിയുടെ രണ്ടാം ഘട്ടമായ വലിച്ചെറിയൽ മുക്തഗ്രാമം പദ്ധതിക്ക് തുടക്കമായി.  ജി സ്റ്റീഫൻ  എംഎൽഎ പദ്ധതി ഉത്ഘാടനം ചെയ്തു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി  സനൽ കുമാർ അധ്യക്ഷനായി. കാട്ടാക്കട മാർക്കറ്റ് വാർഡിൽ അനധികൃതമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ, ഹരിതകർമസേനാംഗങ്ങളുടെ സഹായത്തോടെ നീക്കം ചെയ്താണ്  പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി മുഴുവൻ വാർഡുകളിലും നടപ്പിലാക്കി, ജനങ്ങളിൽ ശക്തമായ ബോധവൽക്കരണം നടത്തി  വലിച്ചെറിയൽ മുക്തഗ്രാമം പദ്ധതിയെ  പൂർണതയിൽ എത്തിക്കാനാണ് പഞ്ചായത്ത്‌ ഭരണസമിതിയുടെ ആലോചന. ഉത്ഘാടനത്തെ തുടർന്ന് ജനപ്രതിനിധികളും, ഹരിതകർമ്മസേനാംഗംങ്ങളും, പൊതുജനങ്ങളും മാലിന്യമുക്ത പ്രതിജ്ഞ  എടുത്തു.
 
ആര്യനാട്
വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ഉഴമലയ്ക്കൽ പഞ്ചായത്തിൽ ആരംഭിച്ചു. പോങ്ങോട് വാർഡിലെ കടുവാക്കുഴിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത ഉദ്ഘാടനം ചെയ്തു. എ ഒസൻ കുഞ്ഞ്, എം എ അഖിൽ, അരുവിയോട് സുരേന്ദ്രൻ, കലാമോൾ, സനൂജ, ആർ അശോക് കുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top