28 March Thursday

മുടങ്ങിയ ക്ഷാമബത്ത അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കേരള നോൺ ടീച്ചിങ്‌ എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കാട്ടാക്കട 
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത അനുവദിക്കണമെന്നും കേരള നോൺ ടീച്ചിങ്‌ എംപ്ലോയീസ് ഓർഗനൈസേഷൻ ഒമ്പതാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
 
സമ്മേളനം കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിൽ ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജി രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്‌ സജിരാജ്  പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എ എം ജുനൈദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 
 
യൂണിയൻ സംസ്ഥാന നേതാക്കളായ ജി രാജേന്ദ്രൻ, ഒ എസ് രാജീവ്‌ എന്നിവർക്ക് യാത്രയയപ്പ്‌ നൽകി. യൂണിവേഴ്സിറ്റി സെനറ്റിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വൈ ഓസ്‌ബോണിന്‌ സ്‌നേഹോപഹാരവും നൽകി. ഐ ബി സതീഷ് എംഎൽഎയെ എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി എസ് ശ്രീകുമാർ ആദരിച്ചു. 
 
15അംഗ ജില്ലാ കമ്മിറ്റിയെയും 10 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ:  പ്രവീൺ സ്റ്റ്യുവർട്ട് (പ്രസിഡന്റ്‌), അനീഷ് രാജ്, ശാന്തമ്മ (വൈസ് പ്രസിഡന്റുമാർ), എസ്‌ -സജിരാജ് (സെക്രട്ടറി), പ്രവീൺ ലാൽ, നിഷാന്ത്(ജോയിന്റ്‌ സെക്രട്ടറിമാർ-),  സുരേഷ് കുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top