29 March Friday

മാലിന്യസംസ്കരണ പ്ലാന്റ്; കരവാരത്ത് പ്രതിഷേധം ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
കിളിമാനൂർ
കരവാരം പഞ്ചായത്തിലെ നെല്ലിക്കുന്നിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ വൻ പ്രതിഷേധം. ബിജെപി ഭരിക്കുന്ന പഞ്ചായത്തിലാണ് കേന്ദ്ര സർക്കാരിന്റെ 100 കോടി രൂപ ചെലവിൽ മാലിന്യ സംസ്കരണ കേന്ദ്രം വരുന്നത്. 
കരവാരം, നഗരൂർ, പുളിമാത്ത് പഞ്ചായത്തുകൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട സമഗ്ര കുടിവെള്ള പദ്ധതിക്കുള്ള ജല സംഭരണി നിർമ്മിക്കാൻ ഏറ്റെടുത്തിട്ടുള്ള സ്ഥലം ഈ മാലിന്യ പ്ലാന്റ് വരുന്നതിനു തൊട്ടടുത്താണ്  എന്നതും സ്ഥിതി ഗുരുതരമാക്കുന്നു.  
പഞ്ചായത്ത് ഭരിക്കുന്ന ബിജെപി ഭരണ സമിതിയുടെയും, പ്രദേശത്തെ പ്രമുഖ ബി ജെപി നേതാക്കളുടെയും ഒത്താശയോടെയാണ് പ്ലാന്റ് ഒരുങ്ങുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്നാ ൽ ജനകീയ പ്രതിഷേധം ശക്തമായ തോടെ ഒരേ സമയം ഇരകൾക്കും, വേട്ടക്കാർക്കും ഒപ്പമെന്ന നയമാണ് ഇവിടെ ബിജെപി സ്വികരിക്കുന്നതെന്ന് വിലയിരുത്തുന്നു. 
പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്വീ വേജ് പ്ലാന്റ് വിരുദ്ധ ജനകീയ സമിതി കരവാരം വില്ലേജ് ഓഫീസ് ഉപരോധിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എസ് ഗുരുദാസ് അധ്യക്ഷനായി.
  എസ്. എം റഫീഖ്, മണിലാൽ സഹദേവൻ, തോട്ടയ്ക്കാട് ശശി, വി. ഷിബുലാൽ,  സജീർ രാജകുമാരി, ഉല്ലാസ് കുമാർ, കുമാരി ശോഭ,പ്രസീത, എസ് ചിന്നു, ഫാൻസി ഡി വി, എം കെ ജ്യോതി,ബി ഇന്ദിര, എസ് ബിജു, എസ് ജാബിർ, ജോയി, ജി കെ  മണിലാൽ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top