20 April Saturday

പ്രതിഷേധ കൂട്ടായ്മയുമായി എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

പേട്ട വാർഡിലെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി ഉദ്ഘാടനം ചെയ്യുന്നു

വഞ്ചിയൂർ
കോർപറേഷനിൽ ബിജെപി –- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ അക്രമസമരങ്ങൾക്കെതിരെ എൽഡിഎഫ്‌ പേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുജാദേവി പങ്കെടുത്തു. വിവിധ വാർഡുകളിൽ  ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്, വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി രവീന്ദ്രൻ നായർ, കെ ശ്രീകുമാർ, എസ് അനിൽകുമാർ, കല്ലറ മധു എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറിമാരായ കെ കൃഷ്ണകുമാർ, കെ രവീന്ദ്രൻ, എസ് മോഹനൻ, ബി ശശികുമാർ,  വി അജികുമാർ, ഗിരീഷ്‌ ലാൽ, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, പി കെ ഗോപകുമാർ, അജിത് കുമാർ, എൽ എസ് സാജു തുടങ്ങിയവർ പങ്കെടുത്തു.
പേരൂർക്കട
എൽഡിഎഫ് പേരൂർക്കട മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് ശ്യാമളകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ ജി ശശിധരൻ നായർ, കൗൺസിലർ പി ജമീല ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
നേമം  
നേമം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പൂഴിക്കുന്നിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം പാപ്പനംകോട് അജയൻ ഉദ്ഘാടനം ചെയ്തു.
ചാല  
മലേശ്വരം വാർഡിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് പുഷ്പലത ഉദ്‌ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി, ചാല ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ അജിത് കുമാർ,  സി എസ് സജാദ്, എൻസിപി സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് ബോസ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം കരമന ലോക്കൽ സെക്രട്ടറി വി ജയൻകുട്ടി, കേരള കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ, ഷിബു കെ സുരേന്ദ്രൻ, കുര്യാത്തി മോഹനൻ, ലൂയിസ് വില്യം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top