20 April Saturday

പിടിക്കാനെത്തിയ പൊലീസുകാരെ വാറണ്ട്‌ പ്രതി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
പാറശാല
പിടികൂടാനെത്തിയ പൊലീസ്‌ സംഘത്തിനുനേരെ വാറണ്ട്പ്രതിയുടെ ആക്രമണം. പാറശാല സ്റ്റേഷനിലെ എ എസ് ഐ ജോണിന് പരിക്കേറ്റു. കളിയിക്കാവിള പടന്താലുംമൂട് കാളച്ചന്തയ്‌ക്ക് സമീപം ആർ സി തെരുവിൽ സ്റ്റാലിൻ(42) ആണ് ആക്രമിച്ചത്. 2011 ലെ പോക്സോ കേസിലെ പ്രതിയാണിയാൾ. ഇഞ്ചിവിള ഭാഗത്ത് ഉള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പിടികൂടാനെത്തിയത്‌. 
ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ കളിയിക്കാവിളക്ക് സമീപത്ത് പൊലീസ് പിടികൂടി. ഇതിനിടെ തറയിലേക്ക്‌ തള്ളിയിട്ട എഎസ്ഐയുടെ തലയ്‌ക്കും ചെവിയിലും ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ പാറശാല, നെയ്യാറ്റിൻകര ഗവ. ആശുപത്രികളിൽ പ്രവേശിപ്പിച്ചശേഷം വിദഗ്‌ധ ചികിത്സക്കായി മെഡിക്കൽ കോളേജാശുപത്രിയിലേക്ക്‌ മാറ്റി. മൽപിടിത്തത്തിനൊടുവിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  എസ് ഐ ജിതിൻവാസ്, രാജേഷ്, വിജയ് വിനോദ് എന്നിവരാണ്‌ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top