20 April Saturday
യവനിക ഉയർന്നു

നാടകം കാണാൻ നാടാകെ എത്തി

ഗിരീഷ് എസ് വെഞ്ഞാറമൂട്Updated: Wednesday Nov 30, 2022

വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക നാടകോത്സവത്തിനെത്തിയ പ്രേക്ഷകർ

വെഞ്ഞാറമൂട് 
വെഞ്ഞാറമൂട്ടിൽ നടക്കുന്ന വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക നാടകോത്സവം പ്രേക്ഷക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയം. സൗപർണികയുടെ ഇതിഹാസമായിരുന്നു ആദ്യത്തെ നാടകം. രണ്ടാമതായി കൊച്ചിൻ ചൈത്രധാരയുടെ നാടകം അരങ്ങിലെത്തിയപ്പോഴേക്കും സദസ്സ്‌ നിറഞ്ഞു. നാടകത്തിനുമുമ്പ് നടക്കുന്ന സെമിനാറുകള്‍ക്കും സംവാദങ്ങള്‍ക്കും വൻജനാവലിയാണ്‌. 
സമകാലികമായി ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളാണ് സെമിനാറിലെ വിഷയങ്ങൾ. സെമിനാറിനുശേഷം ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവുമുണ്ട്‌. നെഹ്‌റു യൂത്ത് സെന്ററും ദൃശ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകമത്സരം 14 വര്‍ഷം പിന്നിടുമ്പോള്‍ പങ്കാളിത്തം ഓരോ വര്‍ഷവും കൂടിവരുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top