27 April Saturday
മുഖ്യമന്ത്രി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

സിറ്റി സർക്കുലർ സർവീസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ തമ്പാനൂർ സെൻട്രൽ ബസ് ടെർമിനലിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ സമീപം

തിരുവനന്തപുരം
നഗരത്തിലെ യാത്രക്കാർക്ക്‌ ഏറെ ഉപകാരമാകുന്ന കെഎസ്‌ആർടിസിയുടെ തിരുവനന്തപുരം സിറ്റി സർക്കുലർ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ഹോപ്‌ ഓൺ ഹോപ്‌ ഓഫ്‌ മാതൃകയിലാണ്‌ സിറ്റി സർക്കുലർ ആരംഭിച്ചത്‌. 
 ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ട്രാവൽ കാർഡ്‌, ഗുഡ്‌ ഡേ ടിക്കറ്റ്‌  ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രകാശിപ്പിച്ചു. ഡോ. ഇ ബിജോയ്‌, ഡോ. എം എസ്‌ ഫൈസൽ ഖാൻ എന്നിവർ ഏറ്റുവാങ്ങി. കെഎസ്‌ആർടിഇഎ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ, കെഎസ്‌ടിഇഎസ്‌ ജനറൽ സെക്രട്ടറി കെ എൽ രാജേഷ്‌ എന്നിവർ സംസാരിച്ചു. 
 നഗരത്തിലെ പ്രമുഖ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ–-വ്യാപാര സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ തുടർച്ചയായി ബന്ധിപ്പിച്ചാണ്‌ സിറ്റി സർക്കുലർ സർവീസ്‌ ആരംഭിച്ചത്‌. റൂട്ടുകൾ തിരിച്ചറിയാൻ ബസുകൾക്ക്‌ പ്രത്യേക നിറങ്ങൾ നൽകിയിട്ടുണ്ട്‌. ഈ ബസുകളിൽ പരിധിയില്ലാതെ 24 മണിക്കൂറും യാത്ര ചെയ്യാനാകുന്നതാണ്‌ ഗുഡ്‌ ഡേ ടിക്കറ്റ്. ഡിജിറ്റൽ പണമിടപാട്‌ പ്രോത്സാഹിപ്പിക്കുന്നതാണ്‌ ട്രാവൽ കാർഡ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top