29 March Friday

കേശവപുരം സിഎച്ച്‌സിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കിളിമാനൂർ
കേശവപുരം സാമൂഹ്യാരോ​ഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കിളിമാനൂർ സിവിൽ സ്റ്റേഷനിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണം, നിർദിഷ്ട ന​ഗരൂർ കരവാരം പുളിമാത്ത് പഞ്ചായത്ത് ശുദ്ധജലവിതരണ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം, കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് പഴയ സർവീസുകൾ എല്ലാം പുനഃസ്ഥാപിക്കണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു. 
എം ​ഗോപാല‍കൃഷ്ണൻനായർ ന​ഗറിൽ (ശ്രീലക്ഷ്മി  ഓഡിറ്റോറിയം കിളിമാനൂർ) സമ്മേളനത്തിന്റെ രണ്ടാംദിനം സംസ്ഥാനകമ്മിറ്റി അം​ഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ്‌​ അംഗങ്ങളായ സി ജയൻബാബു, ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ മടവൂർ അനിൽ, വി ജോയി എംഎൽഎ എന്നിവർ സംസാരിച്ചു.
 എം വിജയകുമാർ, ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഏരിയ കമ്മിറ്റിയം​ഗം കെ വത്സലകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 21 അം​ഗ ഏരിയ കമ്മിറ്റിയെയും പതിമൂന്നം​ഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top