25 April Thursday

ആർഎസ്എസ് ഗുണ്ടാസംഘം വീടുകയറി അക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
പേരൂർക്കട 
ആർഎസ്എസ് ഗുണ്ടാസംഘം യുവാവിനെയും കുടുംബത്തെയും വീടുകയറി അക്രമിച്ചു. കവടിയാർ സ്വദേശിയായ എൻസിസി റോഡ് കെ ജി ആർ 78ൽ വാടകയ്ക്ക് താമസിക്കുന്ന ശരത്ത് (22) അസിയ (19), സഹോദരി ആദില (13 ) എന്നിവരെയാണ് ആക്രമിച്ചത്. 
ഞായറാഴ്ച്ച രാത്രി ഒമ്പതാടെയാണ് അക്രമണം. ശരത് വീടിന്‌ മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരണം. പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം മാരകായുധങ്ങളുമായി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു അക്രമം. 
ശരത്തിനും ഭാര്യ അസിയയ്ക്കും പരിക്കേറ്റിട്ടുണ്ട് .തുടർന്ന് അക്രമികൾ രക്ഷപ്പെട്ടു. പേരൂർക്കട പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top