06 July Sunday

നേമത്തിന്റെ വികസന നായകന് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

നേമം മണ്ഡലത്തിലെ പാപ്പനംകോട് മന്ത്രി വി ശിവൻകുട്ടിയെ തുറന്ന ജീപ്പിൽ സ്വീകരണ വേദിയിലേക്ക് ആനയിക്കുന്നു

നേമം
ഒരുവർഷത്തിനുള്ളിൽ നേമത്ത്‌ വൻ വികസനപ്രവർത്തനം നടപ്പാക്കിയ എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിക്ക്‌ പൗരാവലി സ്വീകരണം നൽകി. തൂക്കുവിള ജങ്‌ഷൻ മുതൽ പാപ്പനംകോട് ജങ്‌ഷൻവരെ  വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. 
 
സ്വീകരണയോഗം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി പാറക്കുഴി സുരേന്ദ്രൻ  അധ്യക്ഷനായി. എം എം ബഷീർ, എസ് കെ പ്രീജ, പാപ്പനംകോട് അജയൻ, ശാർങധരൻ, ഗംഗാധരൻ, സന്തോഷ് വസന്ത്, സുനിൽഖാൻ, കെ കെ ഷമദ്, പത്മകുമാർ, മേലാംങ്കോട് സുധാകരൻ, ഗോപിനാഥൻ നായർ, ഫാ. വിനോദ്, കെ പ്രസാദ്, എ കമാൽ, നിറമൺകര വിജയൻ, സി സിന്ധു, ജെ ജെ അഭിജിത്ത്, വി എസ് ഷാജി, ആർ പ്രദീപ്കുമാർ, വെട്ടിക്കുഴി ഷാജി എന്നിവർ സംസാരിച്ചു. സ്വീകരണത്തിൽ ലഭിച്ച പുസ്‌തകങ്ങൾ സ്‌കൂൾ ലൈബ്രറികൾക്ക് നൽകുമെന്ന്‌ മന്ത്രി ശിവൻകുട്ടി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top