വെഞ്ഞാറമൂട്
പഞ്ചായത്ത് കമ്മിറ്റി അംഗമടക്കമുള്ളവർ ബിജെപി വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റി അംഗവും ബിഎംഎസ് മേഖലാ ജോയിന്റ് സെക്രട്ടറിയുമായ രഘുറാം, ബിജെപി മുതുവിള ബൂത്ത് പ്രസിഡന്റ് സതീശൻ, പ്രവർത്തകരായ സെന്തിൽ, സുരേഷ് എന്നിവരാണ് ബിജെപി, ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. മുതുവിളയിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഡി കെ മുരളി എംഎൽഎ പ്രവർത്തകരെ സ്വീകരിച്ചു. വി ടി ശശികുമാർ അധ്യക്ഷനായി. എൻ ബാബു, വി എസ് ആതിര, എ മോഹനൻനായർ, ജി ജെ ലിസി, അജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..