26 April Friday

കൃഷിദർശൻ അവാർഡ് 
ബാലരാമപുരം സഹകരണ ബാങ്കിന്

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

കൃഷിദർശൻ അവാർഡ് മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ എന്നിവരിൽനിന്നും ബാങ്ക് പ്രസിഡന്റ്‌ എ പ്രതാപചന്ദ്രൻ, സെക്രട്ടറി എ ജാഫർഖാൻ ഭരണസമിതി അംഗം ആർ എസ് വസന്തകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

നേമം
സംസ്ഥാന കൃഷി വകുപ്പിന്റെ കൃഷിദർശൻ അവാർഡ് ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. 
ട്രാവൻകൂർ സ്‌പിന്നിങ് മില്ലിലെ രണ്ട് ഹെക്‌ടറിൽ ബാങ്ക് നടപ്പാക്കുന്ന സംയോജിത കൃഷിത്തോട്ടമടക്കമുള്ള കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. സഹകരണവകുപ്പും കേരള ബാങ്കും മികച്ച പ്രാഥമിക കാർഷിക വായ്‌പാ സഹകരണ ബാങ്കായി ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു. കൃഷിവകുപ്പ് നെടുമങ്ങാട് സംഘടിപ്പിച്ച കൃഷിദർശൻ സമാപന സമ്മേളനത്തിൽ മന്ത്രി പി പ്രസാദ് അവാർഡ് സമ്മാനിച്ചു. 
മന്ത്രി ജി ആർ അനിൻ, ജി സ്റ്റീഫൻ എംഎൽഎ, നെടുമങ്ങാട് നഗരസഭ അധ്യക്ഷ സി എസ് ശ്രീജ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ്‌  എ പ്രതാപചന്ദ്രൻ, സെക്രട്ടറി എ ജാഫർഖാൻ, ഭരണസമിതി അംഗം ആർ എസ് വസന്തകുമാരി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top