20 April Saturday

ധനസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

മാണിക്കൽ പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായിരിക്കെ അന്തരിച്ച എൽ ഗീതാകുമാരിയുടെ കുടുംബത്തിനുള്ള 
ധനസഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ കുടുംബാംഗങ്ങൾക്ക് കൈമാറുന്നു

തിരുവനന്തപുരം
മാണിക്കൽ പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായിരിക്കെ അന്തരിച്ച എൽ ഗീതാകുമാരിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി അനുവദിച്ച എഴുപത്തയ്യായിരം രൂപയുടെ ചെക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ ഗീതാകുമാരിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറി. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ഷൈലജാബീഗം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി ആർ സലൂജ, എം ജലീൽ,  വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശശി, എ മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി ബോൺസ്‌‌ലെ, ഫിനാൻസ് ഓഫീസർ അനിൽകുമാർ, സൂപ്രണ്ട് എസ് ‌മനോജ്, ജില്ലാസാക്ഷരതാ മിഷൻ പ്രവർത്തകരായ ടോജോ ജേക്കബ്, ബി സജീവ്, പേരക് പ്രീത തുടങ്ങിയവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top