04 July Friday
അനധികൃത ഡിജെ പാർട്ടിക്കിടെ റെയ്‌ഡ്‌

കഞ്ചാവും മദ്യവും പിടിച്ചെടുത്തു: 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
വർക്കല  
പാപനാശം ഹെലിപ്പാഡിൽ പ്രവർത്തിക്കുന്ന സാൻഫ്രാൻസിസ്‌കോ റെസ്റ്റോറന്റിൽ നിയമവിരുദ്ധമായി നടത്തിയ  ഡിജെ പാർട്ടിക്കിടെ പൊലീസ്‌ റെയ്‌ഡ്‌. വർക്കല പൊലീസ്  നടത്തിയ പരിശോധനയിൽ 46 കുപ്പി ബിയറും 9 കുപ്പി വിദേശമദ്യവും 5 ഗ്രാം കഞ്ചാവും പിടികൂടി. 
ഹിമാചൽ പ്രദേശ് സ്വദേശി ധരംചന്ദ്, കാട്ടാക്കട പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ അറസ്റ്റ് ചെയ്തു. വർക്കല ഡിവൈഎസ്‌പി സി ജെ മാർട്ടിന്റെ നിർദേശപ്രകാരം വർക്കല എസ്എച്ച്ഒ എസ് സനോജ്, എസ് ഐ  അബ്ദുൽ ഹക്കീം, ഗ്രേഡ് എസ്ഐ ഷാനവാസ്‌, എസ്‌സിപിഒമാരായ വിജു, ഷിജു,സിപിഒമാരായ ബിനു ശ്രീദേവി, സുജിത്, നിജി എന്നിവരടങ്ങിയ സംഘമാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top