28 March Thursday
ദേശീയപാത വികസനം

കെട്ടിടം പൊളിക്കാത്തതില്‍ നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
കിളിമാനൂർ
ദേശീയപാത വികസനത്തിന്റെ ഭാ​ഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റത്തതിനെ തുടർന്ന് നടപടിയുമായി അധികൃതർ. ദേശീയപാതയിൽ സർക്കാർ ഏറ്റടുത്ത കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും ഇതിനകം മുഴുവൻ പണവും ഉടമകൾക്ക് നൽകിയിരുന്നു. അധികം കെട്ടിടങ്ങളും നിർമാണങ്ങളും പൊളിച്ചുനീക്കുകയും ചെയ്‌തു. ഏന്നാൽ കല്ലമ്പലം ടൗണിലെ ഫിദ വസ്ത്രാലയം സ്ഥിതിചെയ്യുന്ന കെട്ടിട്ടം മാത്രം ഇത്രദിവസമായിട്ടും പൊളിക്കാൻ ഉടമ കൂട്ടാക്കിയില്ല. സെപംതംബർ 26ന് ഇവർക്ക്‌ മുഴുവൻ തുകയും നൽകിയിരുന്നു. 
കോടികൾ വിലയുള്ള ​ഗ്ലാസുകളും കംപ്യൂട്ടറുകളും തുണിത്തരങ്ങളും എടുത്ത് മാറ്റാൻ സമയം വേണമെന്നാണ് കെട്ടിടം ഉടമയുടെ വാദം. ഇതോടെയാണ്‌ കലക്‌ടറുടെ നിർദേശ പ്രകാരം പ്രത്യേക സംഘമെത്തി കടയുടെ ഷട്ടറുകൾ പൊളിച്ചത്‌. 
ഉടമയുടെ അഭ്യർഥന മാനിച്ച് കെട്ടിട്ടം പൊളിക്കാൻ അഞ്ച്‌ ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്‌. 5കോടിയോളം രൂപയാണ് രണ്ടുമാസം മുമ്പ് കെട്ടിട ഉടമയ്ക്ക് സർക്കാർ നല്‍കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top