29 November Wednesday

"ഞങ്ങളുടേത് പാർടി കുടുംബം' 
മനോരമ വാർത്തയ്‌ക്കെതിരെ
ദാമോദരൻ നായരുടെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

ദാമോദരൻ നായരുടെ മക്കൾക്കും സഹോദര പുത്രനുമൊപ്പം സിപിഐ എം ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ

ചാല
അട്ടക്കുളങ്ങര മോഹൻ സൗണ്ട്‌സ്‌ ഉടമ  ദാമോദരൻ നായരുടെ കുടുംബാംഗങ്ങൾക്ക്‌ സിപിഐ എമ്മുമായി  ബന്ധമില്ലെന്ന്‌ പ്രചരിപ്പിച്ച മലയാള മനോരമയ്ക്ക്‌ എതിരെ കുടുംബം. തിങ്കളാഴ്ച അന്തരിച്ച ദാമോദരൻ നായരുടെ ചരമവാർത്തയിലാണ്‌ മനോരമ  പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ചത്‌. തലസ്ഥാന നഗരിയുടെ  ‘ശബ്ദവും വെളിച്ചവുമായി’രുന്നു തിരുവനന്തപുരത്തിന്റെ പ്രിയ "ദാമു'അണ്ണൻ. സിപിഐ എമ്മുമായി എന്നും അടുത്തു പ്രവർത്തിക്കുന്ന കുടുംബത്തെയാണ്‌ മനോരമ  പാർടിയുമായി ഒരു ബന്ധവും ഇല്ലാത്തവരാക്കി അവതരിപ്പിച്ചത്‌. ദാമോദരൻ നായരുടെ ഇളയ മകൻ രാജേഷ്‌ സിപിഐ എം കളത്തുമുടുംബ് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ വിനായക നഗർ യൂണിറ്റ് പ്രസിഡന്റുമാണ്‌. തിരുവനന്തപുരത്ത്‌ സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രധാനപരിപാടികളുടെയെല്ലാം ശബ്ദവും വെളിച്ചവുമൊരുക്കുന്നത്‌ മോഹൻ സൗണ്ട്‌സാണ്‌. മരണംവരെ പാർടി പരിപാടികൾക്കായി അഹോരാത്രം പ്രവർത്തിച്ച ആൾ കൂടിയായിരുന്നു ദാമോദരൻ നായർ. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തിലെ ആരും പാർടി പ്രവർത്തകരല്ല എന്ന മനോരമ വാർത്ത ദാമോദരൻ നായരെപ്പോലെ സജീവ സിപിഐ എം പ്രവർത്തകനായിരുന്ന ഒരാളെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്യുന്നത് പോലെയാണെന്ന് അദ്ദേഹത്തിന്റെ മക്കൾ കൂട്ടിച്ചേർത്തു.
 
അബദ്ധമല്ല, സിപിഐ എം വിരുദ്ധത: 
എരിയ സെക്രട്ടറി

ദാമോദരൻ നായരുടെ മരണവാർത്തയിൽ ഇത്തരമൊരു പരാമർശനം നടത്തിയ മനോരമയുടെ  നടപടി അബദ്ധമല്ലെന്ന്‌ സിപിഐ എം ചാല എരിയ സെക്രട്ടറി എസ്‌ ജയിൽകുമാർ. ഒരു മരണവാർത്തയിൽപ്പോലും എങ്ങനെ സിപിഐ എമ്മിനെ കൊച്ചാക്കാമെന്ന ചിന്തയാണ്‌ അവർക്കുള്ളത്‌. വാർത്തയിൽ പറഞ്ഞ കാര്യം യഥാർഥമല്ലെന്നും വാർത്ത തിരുത്തണമെന്നും ഏരിയ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ ആവശ്യപ്പെട്ടിരുന്നു. അതിനുപോലും അവർ ഇതുവരെ തയ്യാറായിട്ടില്ല. ഇതല്ല മാധ്യമപ്രവർത്തനം എന്ന്‌ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top