കിളിമാനൂർ
നബിദിനഘോഷയാത്രയ്‌ക്കിടെ മതസൗഹാർദത്തിന്റെ മാതൃക. പള്ളിക്കലിൽ ടൗൺ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനഘോഷയാത്രയെ പള്ളിക്കൽ പുളിമാത്ത് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ വിശ്വാസികൾ മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന മധുരപലഹാരങ്ങളുടെ വിതരണോദ്ഘാടനം നടത്തി. ക്ഷേത്രകമ്മിറ്റി സെക്രട്ടറി സുരേഷ് കുമാർ, പ്രസിഡന്റ് മുരളീധരൻപിള്ള, ട്രഷറർ ദിനേശൻ, ഹരിദാസൻ, സുഗതകുമാർ, അനിൽകുമാർ, ബാബു, സുഭാഷ് എന്നിവർ നേതൃത്വം നല്കി.
നഗരൂർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ നബിദിന ഘോഷയാത്ര തേക്കിൻകാട് ശിവക്ഷേത്രത്തിന്റെ മുന്നിലെത്തിയപ്പോൾ ശിവക്ഷേത്രം ഭാരവാഹികളായ പ്രശാന്ത്, സുകേശൻ എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ചു.
ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് മധുരവും പാനീയങ്ങളും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..