10 July Thursday

മഹിളാ അസോസിയേഷൻ 
ജില്ലാ സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ജില്ലാ സമ്മേളനത്തിന് ഉയർത്താനുള്ള പതാക ബിന്ദുറാണിയുടെ സ്മൃതി മണ്ഡപത്തിൽനിന്ന് 
ബിന്ദുറാണിയുടെ ഭർതൃജേഷ്ഠൻ സതീന്ദ്രൻ എം ജി മീനാംബികയ്ക്ക് കൈമാറുന്നു

ആര്യനാട്
അവകാശ സമര പോരാട്ടങ്ങളുടെ ത്യാഗോജ്വല സ്മരണകളിരമ്പുന്ന ആര്യനാട്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം.ബുധൻ വൈകിട്ട് പറണ്ടോട് ബിന്ദുറാണിയുടെ സ്മൃതിമണ്ഡപത്തിൽനിന്ന് പതാക ജാഥ ആരംഭിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. ബിന്ദുറാണിയുടെ ഭർതൃജേഷ്‌ഠൻ സതീന്ദ്രൻ പതാക കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം ശകുന്തളകുമാരി ജാഥാ ക്യാപ്‌റ്റനായി. 
കൊടിമര ജാഥ പറണ്ടോട് ഡി രമണിയുടെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിച്ചു. സംസ്ഥാന  ജോയിന്റ് സെക്രട്ടറി എസ് പുഷ്‌പലത ഉദ്ഘാടനം ചെയ്തു. ഡി രമണിയുടെ മക്കളായ അഖിലും നിഖിലും കൊടിമരം കൈമാറി. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജ ഷൈജുദേവ് ക്യാപ്‌റ്റനായി.  സ്വാഗതസംഘം ചെയർമാൻ എൻ ഷൗക്കത്തലി, മണ്ണാറം രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 
നൂറുകണക്കിന് സ്ത്രീകൾ അണിനിരന്ന റാലിയുടെ അകമ്പടിയിലെത്തിയ ജാഥയെ ആര്യനാട് ജങ്ഷനിൽ സ്വീകരിച്ചു. ജി സ്റ്റീഫൻ എംഎൽഎ പങ്കെടുത്തു. ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചതോടെ ദീപശിഖ തെളിച്ചു.  
പ്രതിനിധി സമ്മേളനം വ്യാഴാഴ്ച എം സി ജോസഫൈൻ നഗറിൽ (വി കെ ഓഡിറ്റോറിയം ആര്യനാട് ) കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ 400 പ്രതിനിധികൾ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകിട്ട് മഹിളാ റാലിയും സമാപന പൊതുസമ്മേളനവും നടക്കും. ഹൈസ്കൂൾ ജങ്ഷനിൽനിന്ന് റാലി ആരംഭിക്കും. പൊതുസമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് സൂസൻ കോടി , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എൻ സീമ, എം ജി മീനാംബിക, കെ എസ് സലീഖ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ് പുഷ്പലത, സബിതാബീഗം, പി കെ ശ്യാമള തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top