തിരുവനന്തപുരം
തെരുവുനായകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും പ്രാകൃതരീതിയായതിനാലാണ് അടിയന്തര നടപടി എന്ന നിലയിൽ വാക്‌സിൻ നൽകുന്നതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്.
തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയമായാണ് സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും വന്ധ്യംകരണമാണ് ശാശ്വത പരിഹാരമെന്നും -മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്ര വാക്സിനേഷൻ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വാഹനത്തിലായി, ഡോക്ടർമാരും പരിശീലനം ലഭിച്ച 50 നായപിടിത്തക്കാരും അടങ്ങുന്ന സംഘം വ്യാഴംമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തി തെരുവുനായകൾക്ക് വാക്‌സിൻ നൽകും.
വാക്‌സിനേഷൻ യജ്ഞത്തിനായി സജ്ജമാക്കിയ അഞ്ച് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രിമാരായ എം ബി രാജേഷ്, ജെ ചിഞ്ചുറാണി എന്നിവർ സംയുക്തമായി നിർവഹിച്ചു. യജ്ഞത്തിൽ പങ്കാളികളാകുന്ന പ്രവർത്തകർക്കുള്ള യൂണിഫോമും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, വി ജോയി എംഎൽഎ, എ ഷൈലജ ബീഗം, എസ് സുനിത, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..