29 March Friday

നവകേരളം സ്‌ത്രീപക്ഷമാകും: 
മന്ത്രി വീണാ ജോർജ്‌

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022

സിപിഐ സംസ്ഥാന സമ്മേളന സാംസ്‌കാരികോത്സവത്തിലെ വനിതാ സംഗമം മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ സമീപം

തിരുവനന്തപുരം
നവകേരള സൃഷ്ടിയിൽ ഉയർന്ന സ്‌ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളന സാംസ്‌കാരികോത്സവത്തിലെ വനിതാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
നവോത്ഥാന പ്രസ്ഥാനം സംഭാവന ചെയ്‌ത സമത്വ, സ്വാതന്ത്ര്യ ബോധത്തിൽനിന്ന്‌ പിന്നോട്ടുപോക്കിനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. സ്‌ത്രീയുടെ വസ്‌ത്രധാരണം പ്രധാന വാർത്താ ചാനലിന്റെ മുഖ്യസമയ ചർച്ചയാകുന്നു. ഇത്തരം ഹീനശ്രമങ്ങളെ‌ മറികടക്കാനുള്ള ശ്രമങ്ങളിലാണ്‌ ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളെന്നും മന്ത്രി പറഞ്ഞു.
 മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.  ഡോ. ആർ ലതാദേവി, രാഖി രവികുമാർ, ബി ശോഭന, മാങ്കോട്‌ രാധാകൃഷ്‌ണൻ, ഇന്ദിരാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മുൻ ഡെപ്യുട്ടി സ്‌പീക്കർ ഭാർഗവി തങ്കപ്പൻ, അഭിനേത്രിമാരായ സൂസൻ രാജ്‌, ശുഭ വയനാട്‌, മുൻ ഹോക്കി താരം ആർ ഉഷ, എഴുത്തുകാരി ബി ഇന്ദിര, നർത്തകി സൗമ്യ സുകുമാരൻ, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാര ജേതാവ്‌ ഐശ്വര്യ എന്നിവരെ ആദരിച്ചു. 
വ്യാഴം വൈകിട്ട്‌ നാലിന്‌ ‌ ഗാന്ധിപാർക്കിൽ സാംസ്‌കാരിക സമ്മേളനം  ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. 
കലാ-സാഹിത്യ മത്സര വിജയികൾക്ക്‌ സമ്മാനം നൽകും. സാംസ്‌കാരിക പരിപാടികളും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top