20 April Saturday

അതിഥിത്തൊഴിലാളിയുടെ 
കൊലപാതകം; തെളിവെടുത്തു

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022
കോവളം 
അതിഥിത്തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ്‌ നടത്തി. ജാർഖണ്ഡിലെ വിട്ടിൽനിന്നാണ് പ്രതി ലഖാന്ത്ര സാഹിനെ (44) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന വിഴിഞ്ഞം ഉച്ചക്കടയിലെ ലേബർ ക്യാമ്പിലായിരുന്നു തെളിവെടുപ്പ്. 
   ജാർഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്‌റയെയാണ് (36) ക്യാമ്പിലെ അടിപിടിക്കിടെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റ്‌ മരിച്ചത്‌.   17 ന്  രാത്രിയായിരുന്നു സംഭവം. 
ഗുരുതര പരിക്കേറ്റ കന്താ ലൊഹ്‌റയെ പ്രതിയും ക്യാമ്പിലെ മറ്റൊരു തൊഴിലാളിയായ സുനിലും ചേർന്ന് ആദ്യം പയറുംമൂട്‌ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ  പ്രതിയും സുഹൃത്തും കേരളം വിട്ടു. ആശുപത്രിയിൽ തെറ്റായ  വിലാസം നൽകിയതിനാൽ പൊലീസും  അറിയാൻ വൈകി. പ്രത്യേക അന്വേഷണ സംഘം ജാർഖണ്ഡിലെത്തി  ബാൽബദ്ദ പൊലീസിന്റെ സഹായത്തോടെയാണ്‌ വീടുവളഞ്ഞ്‌ ഇയാളെ പിടികൂടിയത്‌. 
വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലാണ് പകൽ 12ന്‌ ഉച്ചക്കടയിലെ ക്യാമ്പിലെത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇയാളെ റിമാൻഡ്‌ ചെയ്‌തു.  എസ്ഐ മാരായ ജി വിനോദ്, ദിനേശ്, സീനിയർ സിപിഒ ഷിനു, രാമു, ഷിബു എന്നിവരാണ് പ്രതിയെ ജാർഖണ്ഡിലെത്തി അറസ്റ്റ്‌ചെയ്തത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top