26 April Friday
ഒരാഴ്ചത്തെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

10 പഞ്ചായത്തും 2 നഗരസഭയും 
‘ഡി’ വിഭാഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

 തിരുവനന്തപുരം

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലയിൽ വ്യാഴാഴ്‌ച മുതൽ ഒരാഴ്‌ചത്തേക്ക്‌ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.  തദ്ദേശസ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണം. രോ​ഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ ‘എ’ യിലും അഞ്ചുമുതൽ 10 വരെ ‘ബി’യിലും 10 മുതൽ 15 വരെ ‘സി’ യിലും 15നുമുകളിൽ ‘ഡി’യിലുമാണ്‌. 10 പഞ്ചായത്ത്‌ ‘ഡി’ വിഭാ​ഗത്തിലാണ്. തിരുവനന്തപുരം കോർപറേഷനും ആറ്റിങ്ങൽ, നെയ്യാറ്റിൻകര നഗരസഭകളും ‘ബി’യിലും നെടുമങ്ങാട്‌, വർക്കല നഗരസഭകൾ ‘ഡി’ യിലുമാണ്‌. 
പഞ്ചായത്തുകൾ
ഡി വിഭാഗം: പുല്ലമ്പാറ, തൊളിക്കോട്, ചിറയിൻകീഴ്, കരവാരം, വക്കം, പുളിമാത്ത്, മടവൂർ, അഴൂർ, ഇടവ, മംഗലപുരം.
സി വിഭാഗം: വിളപ്പിൽ, നാവായിക്കുളം, മണമ്പൂർ, കടയ്ക്കാവൂർ, ആനാട്, കൊല്ലയിൽ, തിരുപുറം, പഴയകുന്നുമ്മേൽ, കിളിമാനൂർ, ചെമ്മരുതി, വെമ്പായം, പനവൂർ, പെരുങ്കടവിള, ഇലകമൺ, പള്ളിച്ചൽ, നെല്ലനാട്, കഠിനംകുളം, കുറ്റിച്ചൽ, അണ്ടൂർക്കോണം, വെള്ളനാട്, വിളവൂർക്കൽ, പൂവാർ, മുദാക്കൽ, പൂവച്ചൽ.
ബി വിഭാഗം: കോട്ടുകാൽ, ബാലരാമപുരം, നന്ദിയോട്, കിഴുവിലം, അതിയന്നൂർ, പാറശാല, കല്ലിയൂർ, കരകുളം, ഒറ്റശേഖരമംഗലം, പോത്തൻകോട്, വെട്ടൂർ, കാഞ്ഞിരംകുളം, കാട്ടാക്കട, വാമനപുരം, വെങ്ങാനൂർ, മാണിക്കൽ, വെള്ളറട, ചെറുന്നിയൂർ, അരുവിക്കര, മലയിൻകീഴ്, കരുംകുളം, കള്ളിക്കാട്, ചെങ്കൽ, വിതുര, മാറനല്ലൂർ, പള്ളിക്കൽ, നഗരൂർ, പെരിങ്ങമ്മല, പാങ്ങോട്, ഒറ്റൂർ. എ വിഭാഗം: കാരോട്, അമ്പൂരി, ആര്യങ്കോട്, ആര്യനാട്, കല്ലറ, കുന്നത്തുകാൽ, ഉഴമലയ്ക്കൽ, കുളത്തൂർ, അഞ്ചുതെങ്ങ്.
1101 പേർക്ക്‌ കൂടി കോവിഡ് 
ജില്ലയിൽ ബുധനാഴ്‌ച 1101 പേർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു. 1226 പേർ രോഗമുക്തരായി. 7.3 ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  10,846 പേർ ചികിത്സയിലാണ്. 
991 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഇതിൽ അഞ്ച്‌ പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2273 പേരെ നിരീക്ഷണത്തിലാക്കി.
നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3,0873.
 
നിയന്ത്രണങ്ങൾ 
 
● എ, ബി വിഭാഗങ്ങളിൽ സർക്കാർ ഓഫീസുകളിലും കമ്പനികളിലും സ്വയംഭരണ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർ. ‘സി’ യിൽ 25 ശതമാനം ജീവനക്കാർ. 
‘ഡി’ യിൽ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗങ്ങൾ പൂർണ രീതിയിൽ പ്രവർത്തിക്കണം. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ജോലിയുള്ള ജീവനക്കാർ എല്ലാ ദിവസവും ഓഫീസിലെത്തണം. 
● ബാങ്കുകൾ ആഴ്ചയിൽ അഞ്ചു ദിവസം. ശനി, ഞായർ അവധി
●എയിലും ബിയിലും ആരാധനാലയങ്ങളിൽ പരമാവധി 15 പേർ.
● എല്ലാ വിഭാഗത്തിലും ശനി, ഞായർ ഉൾപ്പെടെ പരീക്ഷ നടത്താം.
● എയിലും ബിയിലും ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ്ങാകാം.
● മറ്റു ദിവസങ്ങൾക്ക് പുറമേ എ, ബി, സി വിഭാഗങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കുമാത്രമായി തുറക്കാം. 
മറ്റു ദിവസങ്ങളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് പേർക്ക്‌ പ്രവേശനം. 
● ശനിയും ഞായറും സമ്പൂർണ ലോക്‌ഡൗൺ
●‘ഡി’യിൽ  എല്ലാ ദിവസവും  കർശന നിയന്ത്രണം
● നിയന്ത്രണം പാലിച്ച്‌ ആവശ്യാനുസരണം മാത്രം പൊതുഗതാഗതം. സി, ഡി വിഭാഗങ്ങളിൽ സ്റ്റോപ്പില്ല.
● ബിയിൽ ഓട്ടോയിൽ ഡ്രൈവർക്കുപുറമേ രണ്ടു യാത്രക്കാർ.
● മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവർക്ക്‌ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്  നിർബന്ധം.
●എ, ബി വിഭാഗങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 9.30 വരെ. ടെക്ക് എവേ, ഹോം ഡെലിവറി മാത്രം.
●എ, ബി വിഭാഗങ്ങളിൽ ജിമ്മുകൾ, ഇൻഡോർ സ്‌പോർട്‌സ് എന്നിവ എസി ഉപയോഗിക്കാതെ. പരമാവധി 20 പേർ.
● എ, ബി, സി വിഭാഗങ്ങളിൽ  കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ. 
● എ, ബി വിഭാഗങ്ങളിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ മുടിവെട്ടാൻ മാത്രം തുറക്കാം.
●എ, ബി വിഭാഗങ്ങളിൽ ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ എന്നിവ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ. 
● കർശന കോവിഡ് മാനദണ്ഡങ്ങളോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും.
● ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരോ കോവിഡ് മുക്തരോ മാത്രമേ കടകളും മറ്റു സ്ഥാപനങ്ങളും സന്ദർശിക്കാവൂ.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top