19 April Friday

തേൻ വരിക്കയോളം പ്രിയം 
പ്ലാവിൻതൈയും

സ്വന്തം ലേഖകൻUpdated: Wednesday Jun 29, 2022
തിരുവനന്തപുരം
പറമ്പിൽ എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിക്കാൻ അനുയോജ്യമായ കാലാവസ്ഥയെന്ന്‌ കണ്ടാണ്‌ മിക്കവരും പൂജപ്പുര മണ്ഡപത്തിലെ കൃഷി വകുപ്പിന്റെ ഞാറ്റുചന്തയിൽ എത്തിയത്‌. പ്ലാവാണ്‌ ഇവിടത്തെ താരം. പെരിങ്ങമ്മലയിലെ കൃഷിത്തോട്ടത്തിൽനിന്നും വെള്ളനാട്‌ മിത്രനികേതനിൽനിന്നുമുള്ള പ്ലാവിൻ തൈ ഇവിടെയുണ്ട്‌. 
   തേൻ, പാലോടൻ, മുട്ടം, സിംഗപ്പൂർ, ചെമ്പരത്തി തുടങ്ങി വിവിധയിനം വരിക്കകളുണ്ട്‌. 75 രൂപയാണ്‌ വില. മൂന്നുവർഷത്തിനകം കായ്‌ക്കും. ചുരുങ്ങിയത്‌ ചക്ക പത്തു കിലോയുണ്ടാകും. ബഡ്‌ തൈകളായതിനാൽ പെട്ടെന്ന്‌ നശിക്കില്ല. വിയറ്റ്‌നാം സൂപ്പർ ഏർലി, ഡാൻസൂര്യ, യാക്ക്‌ 33, ഗംലസ്‌, ഹണിഡ്യു, ജാക്ക്‌ റോസ്‌ എന്നിങ്ങനെ വിദേശ ഇനങ്ങളുമുണ്ട്‌. വില 200 രൂപയോളം. രണ്ടുവർഷം മുതൽ കായ്‌ച്ചുതുടങ്ങും. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക്‌  ബാരലിലോ ചെടിച്ചട്ടിയിലോ നടാൻ പറ്റിയവയാണ്‌ വിയറ്റ്‌നാം സൂപ്പർ ഏർലി. കുള്ളൻ പ്ലാവിനമാണ്. ഒരു വർഷത്തിനുശേഷംതന്നെ വിളവു ലഭിക്കുന്നതുകൊണ്ട് ഒരാണ്ടൻ  പ്ലാവ് എന്നും പേരുണ്ട്‌. മറ്റു നടീൽ വസ്‌തുക്കളും കാർഷിക യന്ത്രങ്ങളുടെയും മേളയിലുണ്ട്‌. സെമിനാറുകളുമുണ്ട്‌. 30 വരെ മേളയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top