28 March Thursday

"കൃഷിയാകട്ടെ ജീവിതലഹരി ' 
ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
പേരൂർക്കട 
‘കൃഷിയാകട്ടെ ജീവിതലഹരി ' എന്ന ആശയമുയർത്തി ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. 
ജില്ലാ സെക്രട്ടറി ഡോ. ജെ എസ് ഷിജൂഖാൻ സിപിഐ എം  ജില്ലാ കമ്മിറ്റി മുൻ അംഗം പട്ടം വാമദേവന്റെ വീട്ടുമുറ്റത്ത് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. 
ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് കമ്മിറ്റിയിലെ പ്രവർത്തകർ വീട്ടുമുറ്റത്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കും. ബ്ലോക്ക് പ്രസിഡന്റ്‌ എ നിഖിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അംശു വാമദേവൻ, വിദ്യ മോഹൻ, ബ്ലോക്ക് സെക്രട്ടറി ആർ അമൽ, ജോയിന്റ്‌ സെക്രട്ടറി ആർ അജിത്ത്, വൈസ് പ്രസിഡന്റ്‌ അർജുൻ രാജ്, പിങ്കി റാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top