23 April Tuesday

കരുത്തായി 
കരുതലായി

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കോർപ്പറേഷൻ മുട്ടട വാർഡ് ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ എൽഡിഎഫ് സ്ഥാനാർഥി അജിത് രവീന്ദ്രൻ

തിരുവനന്തപുരം

വികസന ​ക്ഷേമപ്രവർത്തനങ്ങളിൽ മാതൃകയായി തിരുവനന്തപുരം കോർപറേഷൻ. രണ്ടുവർഷങ്ങൾ പിന്നിട്ടപ്പോൾ 4524 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു. ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ ഉപയോ​ഗിച്ച ചുടുക്കട്ടകൾ ശേഖരിച്ച് അതിദരിദ്രർക്ക് വീടിന് നൽകി. അ​ഗതിരഹിത കേരളമെന്ന ലക്ഷ്യത്തിനൊപ്പം 907 ഗുണഭോക്താക്കൾക്കാണ് കോർപറേഷൻ കുടുംബശ്രീ വഴി ഫു‍ഡ്കിറ്റ് നൽകുന്നത്. വയോജന, സ്‌ത്രീ ക്ഷേമത്തിനായും നിരവധി പ്രവർത്തനങ്ങൾക്ക് കോർപറേഷൻ നേത-ൃത്വം നൽകുന്നു.

പ്രധാന 
പ്രവർത്തനങ്ങൾ 

● സൗജന്യ ഡയാലിസിസ് പദ്ധതിയിൽ 282 പേർക്ക് ആനുകൂല്യം നൽകി ● തണൽ പാലിയേറ്റീവ് പദ്ധതിയിൽ 5244 പേർ ഗുണഭോക്താക്കൾ ● പിന്നാക്കവിഭാഗം വിദ്യാർഥികൾക്ക് സൗജന്യ കംപ്യൂട്ടർ പരിശീലനം ● അനന്തപുരി ഫുട്ബോൾ‌ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു ● കാച്ചാണി ​ഗവ. ഹൈസ്കൂളിൽ മൾട്ടി പർപ്പസ് ടർഫ് ● ഹരിതകർമസേനയുടെ സേവനം 100 വാർഡുകളിൽ പുരസ്‌കാരത്തിലും 
മുന്നിൽ ● ആർദ്രകേരളം പുരസ്‌കാരം ● വനിതാ കമീഷൻ പ്രഥമ ജാ​ഗ്രതാസമിതി പുരസ്‌കാരം ● സ്വരാജ് പുരസ്കാരം ● സംരംഭക വർഷത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയ തദ്ദേശസ്ഥാപനം ● ഇ–- ​ഗവേണൻസ് പുരസ്കാരം

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറ വാർഡ് ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കൊട്ടികലാശത്തിൽ എൽഡിഎഫ് സ്ഥാനാർഥി 
വി എൽ രേവതി പ്രവർത്തകർക്കൊപ്പം

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറ വാർഡ് ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കൊട്ടികലാശത്തിൽ എൽഡിഎഫ് സ്ഥാനാർഥി 
വി എൽ രേവതി പ്രവർത്തകർക്കൊപ്പം

റോഡെല്ലാം സ്മാർട്ടാകും 

തിരുവനന്തപുരം

നഗരത്തിൽ സ്മാർട്ട്സിറ്റിയുടെ കീഴിലുള്ള 17 റോഡിന്റെ നിർ‌മാണം പുരോഗമിക്കുന്നു. തമ്മാൻ സ്ട്രീറ്റ്, അയ്യ വാധ്യാർ സ്ട്രീറ്റ്, ദീക്ഷിതർ സ്ട്രീറ്റ്, കല്ലംപള്ളി, കൊത്തളം ജങ്ഷൻ മുതൽ പടിഞ്ഞാറെകോട്ട വരെ, ശ്രീവരാഹം ജങ്ഷൻ മുതൽ കൊത്തളം ജങ്ഷൻ വരെ, മാതൃഭൂമി റോഡ്, ശ്രീമൂലം റോഡ്, കൊച്ചാർ റോഡ്, തമിഴ് സ്കൂൾ ലെയിൻ, പത്മ ന​ഗർ, താലൂക്ക് ഓഫീസ് റോഡ്, ചരിത്ര വീഥി, പമ്പിങ് സ്റ്റേഷൻ റോ‍ഡ് എന്നീ റോഡുകളാണ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. നിലവിൽ ജല അതോറിറ്റിയുടെ പണികളാണ് നടക്കുന്നത്. കെആർഎഫ്ബിയിൽനിന്ന് സ്മാർട്ട് സിറ്റിക്ക്‌ ലഭിച്ച കലാഭവൻ മണി റോഡിലെ ഓവുചാൽ പണികൾ പുരോഗമിക്കുന്നു. ചെന്തിട്ട റോഡ്, പുന്നക്കൽ ലെയിൻ, അനന്തൻകാട് അമ്പലം റോഡ് എന്നിവ കഴിഞ്ഞവർ‌ഷം അടിയന്തര സാഹചര്യത്തിൽ ടാറിങ് നടത്തിയിരുന്നു. അതിനാൽ ഇവിടുത്തെ സ്മാർട്ട് റോഡ് നിർമാണ പ്രവർത്തനങ്ങൾ ഒരുവർഷത്തിനുശേഷമേ നടത്താനാകൂ. മാനവീയം വീഥിയുടെ നവീകരണ പ്രവർത്തനങ്ങൾ ദ്രുത​ഗതിയിലാണ്. കെആർഎഫ്ബി വഴി മൂന്നു‌കോടി രൂപയ്ക്ക് സ്മാർട്ട് റോഡ് നിർമിക്കും. ഇതിന്റെ ഭാ​ഗമായി ഫുട്പാത്ത് വികസിപ്പിക്കൽ തുടങ്ങി. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും.

പദ്ധതി ഇങ്ങനെ 

തിരുവനന്തപുരം

ന​ഗരത്തിന്റെ റോഡുകൾക്ക് ഏകീകൃത മുഖമേകാനുള്ള സ്മാർട്ട്സിറ്റി പദ്ധതിയാണ് സ്മാർട്ട് റോഡ്. ഇലക്ട്രിക് ലൈനുകളടക്കമുള്ള കേബിളുകൾ ഭൂമിക്കടിയിലൂടെ ക്രമീകരിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. റോഡിന്റെ വശങ്ങളിൽ അണ്ടർഗ്രൗണ്ട് ഡക്ടിങ് നടത്തിയാണ് കേബിളുകൾ മാറ്റുന്നത്. ആവശ്യമുള്ളയിടങ്ങളിൽ ഡ്രെയ്നേജും നിർമിക്കും. ഒരേ മാതൃകയിലുള്ള സ്ട്രീറ്റ് ലൈറ്റ് പോ‍ഡുകളാകും ഉണ്ടാകുക.  സ്മാർട്ട്സിറ്റി പരിധിയിലുള്ള ഒമ്പത് വാർഡിലെ 72 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top