29 March Friday
മോഷണം നടത്തിയത്‌ 7 ബുള്ളറ്റ്‌

ബൈക്ക്‌ മോഷ്‌ടാക്കൾ 
മാരാരിക്കുളത്ത്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കഞ്ഞിക്കുഴി

ബുള്ളറ്റ്‌ ബൈക്ക്‌ മോഷണ കേസിലെ പ്രതികളായ യുവാക്കൾ പിടിയിൽ. തിരുവനന്തപുരം  കുറ്റിച്ചലിൽ സൗദ്, സഹോദരൻ സബിത്ത്,  കരമന കാലടി കോടൽ വീട്ടിൽ കാർത്തിക്ക് എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന്‌  ബൈക്ക്‌ മോഷ്‌ടിച്ച കേസിലാണ്‌ അറസ്‌റ്റ്‌.  പ്രതികൾ ബുളളറ്റ് മോഷണം പതിവാക്കിയവരാണ്‌. മാരാരിക്കുളം കളിത്തട്ട് ഭാഗത്ത് വീട്  വാടകയ്ക്ക് എടുത്ത് താമസിച്ച് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നും ഏഴ് ബുള്ളറ്റുകൾ ഇവർ മോഷ്‌ടിച്ചിട്ടുണ്ട്‌.  ആർ സി ഉടമസ്ഥരുടെ ഫോൺ നമ്പർ പരിവാഹൻ  സൈറ്റിൽ അപ്ഡേഷൻ നടത്തി മാറ്റും. എൻജിൻ നമ്പരിലും, ചെയ്സ് നമ്പരിലും മാറ്റങ്ങൾ വരുത്തും.  ആർ സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്യും.  തുടർന്ന്‌ ഈ ബൈക്കുകൾ ഒഎൽഎക്‌സിലൂടെ  വിൽപ്പന നടത്തുന്നതാണ്  പ്രതികളുടെ രീതി. ആർസി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും, വ്യാജ താക്കോലുകളും കണ്ടെടുത്തു. 

ഇവർ  എറണാകുളം മരട്, എറണാകുളം സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ  പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ബുളളറ്റ് മോഷണകേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവർ  മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുകയാണ്‌.  സൗദ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ള നോട്ട് കേസിലെ പ്രതിയാണ്.  ഇവരെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം സിഐ എ വി ബിജുവിന്റെ നേതൃത്വത്തിൽ എസ്‌ഐ  ഇ എം സജീർ , എഎസ്ഐ ജയദേവ്, നിഷ, സിപിഒ മാരായ സുരേഷ്, ബിനു. സജീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top