10 June Saturday
ഗുരുവിനെ ഇകഴ്‌ത്തി ബിജെപി പത്രം

ശിവഗിരിയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ശ്രീനാരായണ ഗുരുദേവനെക്കുറിച്ച്‌ വസ്‌തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ജന്മഭൂമി ദിനപത്രത്തിനെതിരെ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ പ്രതിഷേധിച്ചപ്പോള്‍

തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിനെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിച്ച ബിജെപി പത്രമായ ജന്മഭൂമിക്കെതിരേ ശിവഗിരിമഠം സന്യാസിമാരടക്കമുള്ളവർക്കിടയിൽ  വ്യാപക പ്രതിഷേധം. 
 
ഡോ. സി ഐ ഐസക്കിനെക്കൊണ്ട് തയാറാക്കിയ ‘വെെക്കം സത്യഗ്രഹം; ഒരു പുനർവായന’ എന്ന  ലേഖനത്തിലാണ് വിവാദ പരാമർശങ്ങളുള്ളത്. 
 
ചരിത്രത്തിന്റെ പിൻബലമില്ലാതെയുള്ള ലേഖനം ഗുരുവിനെ അവഹേളിക്കാനും അദ്ദേഹത്തിന്റെ ചിന്തകളെ തമസ്‌കരിക്കാനുമുള്ള ആസൂത്രിത നീക്കമായാണ് ശ്രീനാരായണീയർ കാണുന്നത്. 
 
ശിവഗിരി മഠത്തിലും സന്യാസിമാരുടെ നേതൃത്വത്തിൽ ജന്മഭൂമിക്കെതിരെ പ്രതിഷേധിച്ചു. എസ്‌എൻഡിപി യൂണിയൻ നേതൃത്വത്തിലും പ്രകടനങ്ങൾ നടന്നു. അപകീർത്തികരമായ ലേഖനത്തിനെതിരെ കോഴിക്കോട്  യൂണിയൻ പരാതിയും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top