26 April Friday

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

അക്രമണത്തിൽ പരിക്കേറ്റ അനിൽ യാദവ് ആശുപത്രിയിൽ

പേരൂർക്കട 
ഡിവെെഎഫ്ഐ പേരൂർക്കട ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും വാഴോട്ടുകോണം മേഖലാ സെക്രട്ടറിയുമായ അനിൽ യാദവിന് നേരെ ആക്രമണം. 
 
പരിക്കേറ്റ അനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചുതിങ്കളാഴ്ച രാത്രിയിൽ പുളിയറക്കോണത്ത് വച്ചായിരുന്നു അക്രമണം. 
 
അനിൽ വീട്ടിലേക്ക് പോകുംവഴി ബൈക്ക് തടഞ്ഞുനിർത്തി രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞില്ല. വിളപ്പിൽ പൊലീസിൽ പരാതി നൽകി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top