26 April Friday
വിമാനത്താവളത്തിലെ അപകടം

തൊഴിലാളിയുടെ മരണത്തിന്‌ 
കാരണം മാനേജ്‌മെന്റിന്റെ അനാസ്ഥ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
തിരുവനന്തപുരം
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ ഇലക്ട്രിക്കൽവിഭാഗം തൊഴിലാളിയുടെ മരണത്തിനുകാരണം മാനേജ്മെന്റിന്റെ അനാസ്ഥയെന്ന് സിഐടിയു. ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാൻ വേണ്ടി താഴേക്കിറങ്ങുമ്പോൾ ഇരുമ്പ് കയർ പൊട്ടി ലൈറ്റ് തലയിൽ പതിച്ചാണ് തൊഴിലാളി മരിച്ചത്. ഹൈമാസ്റ്റ് ലൈറ്റിൽ കയർ പൊട്ടിയാൽ താഴേക്ക്‌  വീഴാതെ തടഞ്ഞു നിർത്തുന്ന സ്റ്റോപ്പറുകൾ ദീർഘനാളായി പ്രവർത്തിക്കുന്നില്ല എന്നത് അധികൃതരെ അറിയിച്ചിരുന്നു. വിമാനത്താവളം ഉടമകളായ അദാനി കമ്പനി ഒരു നടപടിയും എടുത്തിട്ടില്ല. 
 
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം നൽകാൻ വിമാനത്താവളം ഉടമ തയ്യാറാകണം.സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണം. അതുവരെ  ഇത്തരം പ്രവൃത്തികൾ നിർത്തിവയ്ക്കണം. ഗുരുതര പരിക്കേറ്റ മൂന്നുതൊഴിലാളികളുടെ ആരോഗ്യം വീണ്ടെടുക്കുന്നതുവരെയുള്ള ചെലവുകളും വഹിക്കാൻ അദാനി കമ്പനി തയ്യാറാകണം. കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകണമെന്നും സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top