26 April Friday

കൈതക്കാട് -കൊടിതൂക്കി കുടിവെള്ള പദ്ധതി യാഥാർഥ്യമായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കൈതക്കാട്- കൊടിതൂക്കി കുടിവെള്ള പദ്ധതി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട്
കൈതക്കാട് - കൊടിതൂക്കി കുടിവെള്ള പദ്ധതി യാഥാർഥ്യമായി. വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ വാർഡിലെ കൈതക്കാട്, ചീരാണിക്കര, അരശുംമൂട്, മഞ്ഞപ്പാറ, ഒറ്റക്കൊമ്പ്, കൊടിതൂക്കി എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി നിർമിച്ച  കൈതക്കാട് - കൊടിതൂക്കി കുടിവെള്ള പദ്ധതിയാണ് യാഥാര്‍ഥ്യമായത്. ഒരു കോടിരൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. കൊടിതൂക്കിയിൽ നിർമിച്ച 40,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽനിന്നും ആറര കിലോമീറ്റർ നീളത്തിൽ വിതരണ കുഴലുകൾ ഘടിപ്പിച്ച് പദ്ധതിയുടെ ഭാഗമായി 115 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ നൽകിയത്.
 
പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ  നിർവഹിച്ചു. 
 
നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും നെടുമങ്ങാട് മുനിസിപാലിറ്റിയുടെയും പരിധിയിലുള്ള കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് 221 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു.  
 
വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ  അധ്യക്ഷയായി. വാർഡ് മെമ്പർ ജി അംബിക, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top