18 December Thursday

മില്ലറ്റ് ഹബ്ബ്‌ പദ്ധതിക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ജില്ലാതല മില്ലറ്റ് ഹബ് പദ്ധതി ലക്ഷ്മി വിലാസം സ്കൂളിൽ മന്ത്രി ജി ആർ അനിൽ വിത്ത് നട്ട് ഉദ്ഘാടനം ചെയ്യുന്നു

പോത്തൻകോട്
ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഭക്ഷ്യ, കൃഷി വകുപ്പുകൾ സംയുക്തമായി പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു. പോത്തൻകോട്‌ ലക്ഷ്‌മി വിലാസം ഹൈസ്‌കൂളിൽ ജില്ലാതല മില്ലറ്റ് ഹബ്ബ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ റേഷൻകടകൾ വഴി റാഗിയടക്കമുള്ള ചെറുധാന്യങ്ങൾ ഏപ്രിൽ അവസാനത്തോടെ വിതരണംചെയ്യും. സ്‌കൂൾ വിദ്യാർഥികൾക്ക്‌ വീടുകളിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്യാൻ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ്‌ പി എസ് ബിനു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ അനിൽ, പഞ്ചായത്തംഗം വിമൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽകുമാർ, പ്രഥമാധ്യാപിക എം ആർ മായ, പ്രവീൺ, അനിൽകുമാർ, ബിന്നി സാഹിതി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top