26 April Friday

സന്നദ്ധപ്രവർത്തനങ്ങളിൽ കൈകോർത്ത്‌ വാട്സാപ്‌ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കഴക്കുട്ടം

സന്നദ്ധപ്രവർത്തനങ്ങൾക്ക്‌ കൈകോർത്തുകൊണ്ട് വാട്‌സാപ്‌ കൂട്ടായ്‌മ. ശ്രീകാര്യം വാർഡിലെ പാങ്ങപ്പാറ കേന്ദ്രീകരിച്ചാണ് കോവിഡ് സപ്പോർട്ട് പാങ്ങപ്പാറ എന്ന വാട്സാപ്‌ കൂട്ടായ്‌മ പ്രവർത്തനം ആരംഭിച്ചത്. നിയന്ത്രണങ്ങൾ  പാലിച്ചുകൊണ്ട് ഒറ്റപ്പെട്ടുപോയ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും മരുന്നും എത്തിക്കൽ, വൃദ്ധസദനം, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്ക് ആവശ്യമായ അവശ്യസാധനങ്ങൾ എത്തിച്ചു നൽകൽ  എന്നിവ ഇവർ നടത്തുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  ഡോക്ടർമാർ,  ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റു സപ്പോർട്ടിങ് സ്റ്റാഫുകൾ, ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ സംഘടനാ  നേതാക്കൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ,സമർപ്പണം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ  എന്നിവർ ഉൾപ്പെട്ടതാണ് ഈ കൂട്ടായ്‌മ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top