29 March Friday

പൊലീസുകാരും ടൂറിസ്‌റ്റ്‌ ഹോം ജീവനക്കാരും നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

തിരുവനന്തപുരം

തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന പൊലീസുകാർ നിരീക്ഷണത്തിൽ. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണം. ഇയാൾ താമസിച്ച തമ്പാനൂരിലെ ടൂറിസ്‌റ്റ്‌ ഹോം ജീവനക്കാരും വീടുകളിൽ നിരീക്ഷണത്തിൽ. ജനത കർഫ്യൂ നടന്ന 22നാണ്‌ മലപ്പുറം സ്വദേശി വിദേശത്തുനിന്ന്‌ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര ടെർമിനലിൽ എത്തിയത്‌. പിന്നീട്‌ ഇയാൾ ടാക്‌സി കാറിൽ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെത്തി. ട്രെയിൻ ലഭ്യമല്ലാത്ത വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌ അദ്ദേഹത്തെ അറിയിച്ചിരുന്നു. പിന്നീട്‌ ഇയാൾ തമ്പാനൂരിലെ ടൂറിസ്‌റ്റ്‌ ഹോമിൽ മുറിയെടുത്ത്‌ താമസിച്ചു. ഇതിനിടെ പനി തോന്നിയ ഇയാളെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ്‌ വിമാനത്താവളത്തിലും റെയിൽവേ സ്‌റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരോട്‌ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്‌. ഇയാൾ താമസിച്ച ടൂറിസ്‌റ്റ്‌ ഹോം ജീവനക്കാരും അവിടെ മുറിയെടുത്ത്‌ താമസിച്ചവരും ടാക്‌സി ഡ്രൈവറും നിരീക്ഷണത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top