26 April Friday
വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിക്ക് തുടക്കം

ഉറപ്പാക്കാം ശുചിത്വം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

വൃത്തിയുള്ള നവകേരളം - വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നവകേരളം കർമ പദ്ധതി സംസ്ഥാന കോഡിനേറ്റർ ടി എൻ സീമ നിർവഹിക്കുന്നു

തിരുവനന്തപുരം
വൃത്തിയുള്ള നവകേരളം - വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ  ജില്ലാതല  ഉദ്ഘാടനം നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഡിനേറ്റർ ടി എൻ സീമ  നിർവഹിച്ചു. 
കോട്ടുകാൽ പഞ്ചായത്തിലെ ഉച്ചക്കട മാർക്കറ്റിലെ  ശുചീകരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ,  ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻ  കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പൊതു ഇടങ്ങൾ പൊതുജന പങ്കാളിത്തത്തോടെ വൃത്തിയാക്കുന്നതിന് പദ്ധതിയിട്ടത്. 
പഞ്ചായത്ത് പ്രസിഡന്റ്  ജെറോം ദാസ് അധ്യക്ഷനായി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മൻമോഹൻ, ഹരിത കേരളം മിഷൻ പ്രോഗ്രാം ഓഫീസർ  അജയകുമാർ, നവകേരളം   ജില്ലാ  കോഡിനേറ്റർ സി അശോക്, ശുചിത്വമിഷൻ   ജില്ലാ കോഡിനേറ്റർ എ ഫൈസി,  വികസന കാര്യ ചെയർമാൻ  പ്രദീപ് എന്നിവർ പങ്കെടുത്തു.  വൈസ് പ്രസിഡന്റ് ഗീത സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top