16 April Tuesday

കെ പി കൃഷ്‌ണകുമാർ 
യങ് ആർട്ടിസ്റ്റ്‌ പുരസ്കാരം 
സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കെ പി കൃഷ്ണകുമാർ യങ് ആർട്ടിസ്റ്റ് പുരസ്കാരം വി വി ധന്യക്ക് മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കുന്നു

തിരുവനന്തപുരം
കല സാധാരണക്കാർക്ക്‌ ഒപ്പം സഞ്ചരിക്കണമെന്ന കെ പി കൃഷ്‌ണകുമാറിന്റെ വാക്കുകൾ ഇന്നും പ്രസക്തമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. 
പരമ്പരാഗത കലകളെ സംരക്ഷിക്കാനും വളർത്തിയെടുക്കാനുമുള്ള ശ്രമങ്ങൾ ഇനിയും തുടരണം. അമ്യൂസിയം ആർട്ട്‌ ഗ്യാലറിയുടെ കെ പി കൃഷ്‌ണകുമാർ യങ് ആർട്ടിസ്റ്റ്‌ പുരസ്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. 
ഫെമിനിസ്റ്റ്‌ ആശയങ്ങൾ ഉൾക്കൊള്ളുന്ന ‘ഗേസ് 3’ എന്ന സൃഷ്‌ടിയിലൂടെ തിരുവനന്തപുരം ഫൈൻ ആർട്‌സ്‌ കോളേജിലെ ശിൽപ്പകല ബിരുദാനന്തര ബിരുദ വിദ്യാർഥിനി വി വി ധന്യയാണ്‌ പുരസ്കാരത്തിന്‌ അർഹയായത്‌. കൃഷ്‌ണകുമാറിന്റെ സുഹൃത്ത്‌ അലക്സ്‌ മാത്യു വരച്ച  പ്രോർട്രയ്‌റ്റിന്റെ ശിൽപ്പരൂപവും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മന്ത്രി ധന്യക്ക്‌ സമ്മാനിച്ചു. 
പ്രിൻസിപ്പൽ നാരായണൻ കുട്ടി അധ്യക്ഷനായി. സംഘാടക സമിതി  ചെയർമാൻ ടി കെ ഹരീന്ദ്രൻ, ശിവജി കെ പണിക്കർ, സജിത ശങ്കർ, വി എൻ അജി, ഇ ജി ചിത്ര, അജിത്‌കുമാർ, ജി സജീഷ്‌ തുടങ്ങിയവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top