18 April Thursday

സ്‌കൂൾ കൗൺസിലർമാരെ
നിയമിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
തിരൂവനന്തപുരം 
നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരെ നിയമിക്കും. ഒരു വർഷ കരാർ നിയമനമാണ്‌. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. യോഗ്യത: സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി ജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി ജി (മെഡിക്കൽ ആൻഡ്‌ സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്‌പെഷ്യലൈസേഷൻ).
എഴുത്തു പരീക്ഷയും അഭിമുഖവുമനുസരിച്ചുണ്ടാക്കുന്ന റാങ്ക് ലിസ്റ്റിന്‌ മൂന്ന് വർഷം പ്രാബല്യമുണ്ടാകും.
അപേക്ഷാഫോറം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. അവസാന തീയിതി ഫെബ്രുവരി 8. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ്സ് പ്രൂഫ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെക്കണം. 
വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ്, തിരുവനന്തപുരം (അർബൻ-1), വള്ളക്കടവ് പി ഒ, തിരുവനന്തപുരം- 695009. ഫോൺ: 0471-2464059.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top