19 April Friday

നെടുമങ്ങാടിന്‌ ആശ്വാസമായി കർഷക അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കൃഷിദര്‍ശന്റെ ഭാഗമായി നെടുമങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച ഘോഷയാത്ര

നെടുമങ്ങാട് 
കൃഷിദര്‍ശന്റെ ഭാഗമായി മന്ത്രിമാര്‍ നടത്തിയ അദാലത്ത്‌ കർഷകർക്ക്‌ ആശ്വാസമായി. മന്ത്രിമാരായ പി പ്രസാദ്‌,  ജി ആർ അനിൽ എന്നിവരാണ്‌ അദാലത്ത്‌ നടത്തിയത്‌. നെടുമങ്ങാട് ടൗൺഹാളിൽ ശനി രാവിലെ 9 മുതൽ നടന്ന അദാലത്തിൽ കർഷകരുടെ പരാതികളും നിവേദനങ്ങളും മന്ത്രിമാർ പരിശോധിക്കുകയും, വേദിയിൽതന്നെ തീർപ്പാക്കുകയും ചെയ്തു.
കാർഷിക അദാലത്തിൽ ഓൺലൈനായി ലഭിച്ച 36 പരാതികളും നേരിട്ട് ലഭിച്ച 2 പരാതികളും മന്ത്രിമാർ പരിശോധിച്ചു. 14 കർഷകരെ നേരിൽ കേൾക്കുകയും  ചെയ്തു. തീർപ്പ് കൽപ്പിക്കാൻ  കഴിയുന്ന എല്ലാ പരാതികൾക്കും  പരിഹാരം കണ്ടു. ശേഷിക്കുന്നവ  ഉടൻ പരിഹരിക്കുന്നതിന്  കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശ നൽകി.
9853 കർഷകർക്ക് ഹോർട്ടിക്കോർപ്പ്‌ നൽകാനുള്ള കുടിശികത്തുകയായ  4.77 കോടി രൂപ  നൽകുന്നതിനുള്ള നടപടി പൂർത്തിയാക്കി. ജനുവരി 31 നുള്ളിൽ മുഴുവൻ തുകയും  അക്കൗണ്ടിലേക്ക് നൽകും. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ  കർഷകർക്കും ഈ നടപടിയുടെ ഗുണം ലഭിക്കും. നെടുമങ്ങാട് വേൾഡ് മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ  നൽകിയ 239 കർഷകർക്ക് 77.25 ലക്ഷം രൂപയാണ് ലഭിക്കുക.  
കൂടാതെ വെമ്പായം വിപണിയിൽ ഉൽപ്പന്നങ്ങൾ നൽകിയ 102 കർഷകർക്ക് ലഭിക്കേണ്ട 8.34 ലക്ഷം രൂപയും നൽകും. ഒരു ലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതിയിലൂടെ നെടുമങ്ങാട് ബ്ലോക്കിലെ 55 കർഷകർക്ക് 23.14 ലക്ഷം രൂപ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. രണ്ട് കർഷകർക്ക് മരണാനന്തര ആനുകൂല്യം നൽകുന്നതിനുള്ള നടപടിയും പൂർത്തിയാക്കി. നെടുമങ്ങാട് കൃഷിഭവൻ പരിധിയിൽ  ഇക്കോഷോപ്പ് സ്ഥാപിക്കും. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള  നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top