19 April Friday

കണ്ടല ഹോമിയോ ആശുപത്രിയിൽ 
പുതിയ കെട്ടിടം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കണ്ടല ഹോമിയോ ആശുപത്രിയിലെ പുതിയ കെട്ടിടം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല ഹോമിയോ ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു.  ആശുപത്രിയിൽ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം കൗൺസലിങ്‌ സംഘടിപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ഹോമിയോ ആശുപത്രിയോട് ചേർന്ന് നിർമിച്ച അമ്മ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ നിർവഹിച്ചു. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാർക്ക് പകൽ  ചെലവഴിക്കാനും അത്യാവശ്യ ചികിത്സാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും 78 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. കണ്ടല ഹോമിയോ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡീനകുമാരി അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top