29 March Friday
കോവിഡ് മരണ ധനസഹായം

ഉടൻ അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
തിരുവനന്തപുരം
കോവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാൻ ഉടൻ  അപേക്ഷ നൽകണമെന്ന്‌ കലക്ടറുടെ ചുമതലയുള്ള എഡിഎം  ഇ  മുഹമ്മദ് സഫീർ അറിയിച്ചു. 
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് വില്ലേജ് ഓഫീസുകളെയോ അക്ഷയ സെന്ററുകളെയോ സമീപിക്കാം. ഞായറാഴ്ച വില്ലേജ്  ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.  ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ  ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കാൻ വില്ലേജ് ഓഫീസുകളിലേക്കോ താലൂക്ക് ഓഫിസുകളിലേക്കോ പോകുന്നവർ  മതിയായ രേഖകൾക്ക് ഒപ്പം സത്യവാങ്മൂലം കൂടി കരുതണം.
relief.kerala.gov.in വെബ്‌സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളിൽ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
 കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ്, ഐസിഎംആർ നൽകിയ മരണസർട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ, അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. 
ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ലാത്തവർ സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ മതി.
സംശയ നിവാരണത്തിന്‌ കലക്ടറേറ്റ്- 9497711281, തിരുവനന്തപുരം- 9497711282, നെയ്യാറ്റിൻകര- 9497711283, കാട്ടാക്കട- 9497711284, നെടുമങ്ങാട്- 9497711285, വർക്കല- 9497711286, ചിറയിൻകീഴ്- 9497711287 നമ്പരുകളിൽ ബന്ധപ്പെടുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top